ചെങ്ങമനാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കാർഷിക രംഗത്തെ പുത്തനുണർവ്വിനും കൃഷിയുടെ പുനർജജീവനത്തിനും വേണ്ടി രൂപീകരിച്ച പദ്ധതിയാണ് ഗ്രീൻ ചെങ്ങമനാട്.
ബാങ്ക് പരിധിയിൽ വരുന്ന ചെങ്ങമനാട് പഞ്ചായത്തിൽ കാർഷിക സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ച് ബാങ്കിന്റെ സഹായത്തോടെ പഴം, പച്ചക്കറി, നെല്ല് എന്നിവയുടെ ഉദ്പാദനം വർദ്ധിപ്പിക്കുക,തുടർന്ന് ഈ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് ഗ്രീൻ പദ്ധതിയിലൂടെ ബാങ്ക് ലക്ഷ്യം വരുന്നത്.
ഇതിന്റെ ഭാഗമായി പുറയാർകാർഷിക ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഒരു ഏക്കറിൽ പച്ചക്കറി കൃഷിയും തുരുത്ത് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 2 ഏക്കറിൽ ഏത്തവാഴകൃഷിയും നടന്നു വരുന്നു.
പുറയാർ ചന്തേലിപ്പാടം കഴിഞ്ഞ 20 വർഷമായി തരിശുകിടക്കുന്ന പാടശേഖരമാണ്.ചാന്തേലിപ്പാടം കാർഷിക ഗ്രൂപ്പ് ഈ പദ്ധതിയുടെ ഭാഗമായി 18 ഏക്കർ തരിശുനിലം ഭഗീരഥപ്രയത്നത്തിലൂടെ കൃഷിയോഗ്യമാക്കി ആരംഭിച്ച നെൽകൃഷി കതിരണിഞ്ഞ് കൊയ്ത്തിന് പാകമായിരിക്കുന്നു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗം മിനി ശശികമാർ കൺവീനറായ, ഷാജി, ശശികുമാർ ,അജയകുമാർ., ബൈജു, ദിവാകരൻ, മൂത്തകുറുമ്പൻ, വേണുഎന്നിവർ അംഗങ്ങളായ കാർഷിക ഗ്രൂപ്പാണ് ചന്തേലിപ്പാടത്തെ പച്ചപ്പിലേക്ക് തിരിച്ച് കൊണ്ടുവന്ന ഈ മഹാദൗത്യത്തിന് നേതൃത്വം നൽ കിയത്.
ഇവരിൽ നിന്ന് നെല്ല് സംഭരിച്ച് ബാങ്ക് തന്നെ ബ്രാൻഡ് ചെയ്ത് അരി വിപണിയിലിറക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്.
ചെങ്ങമനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി ഏക്കർകണക്കിന് ഭൂമിയാണ് തരിശുകിടക്കുന്നത്. അടുത്ത സീസണിൽ കൂടുതൽ പേർ നെൽകൃഷിയിലേക്ക് കടന്നു വരുവാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നെൽകൃഷി ആരംഭിച്ചതോടെ സമീപ പ്രദേശങ്ങളില്ല കിണറുകളിൽ സുലഭമായി കുടിവെള്ളം കിട്ടുന്ന സ്ഥിതിയുണ്ട്.’
ബാങ്ക് പ്രസിഡന്റ് പി.ജെ.അനിലിനു പുറമേ ബോർഡ് അംഗങ്ങളായ എം.കെ.പ്രകാശൻ, കെ.ബി. മനോജ് കുമാർ, മിനി ശശികുമാർ ,സെക്രട്ടറി ജെമി കുര്യാക്കോസ്എന്നിവർ ഗ്രീൻ പദ്ധതിക്ക് നേതൃത്വം നൽകിവരുന്നു.