ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ഇ 176

1964 ൽ എറണാകുളം ജില്ലയിലെ ചെങ്ങമനാട് വില്ലേജിൽ, ചെങ്ങമനാട് കരയിൽ -” ചെങ്ങമനാട് കാർഷിക സഹകരണ സംഘം ” ആയാണ് CSCB പ്രവർത്തനം ആരംഭിക്കുന്നത്.

ചെങ്ങമനാടും പരിസര പ്രദേശങ്ങളിലും ഉള്ള കാർഷിക മേഖലയുടെ വളർച്ചയും തദ്വാരാ പ്രദേശത്തിന്റെ ആകെ ജീവിത നിലവാര ഉയർച്ചയും ആണ് കാർഷിക സഹകരണ സംഘം ലക്ഷ്യമാക്കിയത്.

1978 മുതൽ ” ചെങ്ങമനാട് കാർഷിക സഹകരണ സംഘം ” അതിന്റെ വളർച്ചയുടെ സുപ്രധാന ഘട്ടമായി, സഹകരണ ബാങ്കായി മാറുകയാണുണ്ടായത്.

അങ്ങനെ ഇന്നത്തെ ” ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ഇ 176 ” രൂപീകൃതമായി.

ആധുനികവൽക്കരിക്കപ്പെട്ട ഹെഡ് ഓഫീസും രണ്ട് ബ്രാഞ്ചുകളും 2004 മുതൽ കമ്പ്യൂട്ടറൈസ്ഡ് ഹെഡ് ഓഫീസും ബ്രാഞ്ചുകളും നീതി മെഡിക്കൽ സ്റ്റോർ കൺസ്യൂമർ സ്റ്റോർ വളം ഡിപ്പോ തുടങ്ങിയവ സ്വന്തം കെട്ടിടത്തിൽ

1997 മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് കൃത്യമായി അംഗങ്ങൾക്ക് ഡിവിഡന്റ് നൽകിവരുന്നു.

കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെക്കുന്ന ഡയറക്റ്റർ ബോർഡും അർപ്പണ മനോഭാവമുള്ള ജീവനക്കാരും ബാങ്കിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽഎന്നും പ്രചോദനമാണ്

ബാങ്കിന് 107 കോടി നിക്ഷേപവും 65 കോടിരൂപ വായ്പയുമുണ്ട്.
15000 ത്തോളം അംഗങ്ങളും 2 കോടി 15 ലക്ഷം രൂപ ഓഹരി മൂലധനവും
ബാങ്കിന്റെ മുകളിലത്തെ നിലയിൽ 350 പേർക്ക് ഇരിക്കാവുന്ന തരത്തിൽ സഹകരണ ഹാൾ പ്രവർത്തിക്കുന്നു.